' കർത്താവേ, പ്രായസം, ദു:ഖം, അശക്തി, ആലസ്യം, ഭീരുത്വം, ലുബ്ധത, കടത്തിന്റെ ആധിപത്യം, ജനങ്ങളുടെ കീഴ്‌പ്പെടുത്തല്‍ എ ന്നിവയില്‍ നിന്ന് ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു.
കർത്താവേ എത്രയധികം പരിശുദ്ധന്‍, അങ്ങേയ്ക്ക്് എല്ലാ സ്തുതിയും നന്ദിയും.
കർത്താവേ! നീ എനിക്ക് പൊറുത്ത് തരികയും നീ എന്നെ അനുഗ്രഹിക്കുകയും നീ എനിക്ക് നേരായ മാര്‍ഗം കാണിച്ചു തരികയും നീ എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ.

കർത്താവേ ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്!. . പരമാധികാരം അങ്ങേയ്ക്കാണ്. എല്ലാ സ്തുതിയും നന്ദിയും അങ്ങേയ്ക്കാണ്. കർത്താവേ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്!
കർത്താവേ! കിഴക്കിനെയും പടിഞ്ഞാറിനെയും നീ വിദൂരമാക്കിയപോലെ എന്നെയും എന്‍റെ പാപങ്ങളെയും നീ വിദൂരമാക്കേണമേ. കർത്താവേ! വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുപോലെ എന്നെ എന്‍റെ പാപങ്ങളില്‍ നിന്ന്  നീ ശുദ്ധിയാക്കേണമേ.

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (കർത്താവേ) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായി തിരിച്ചിരിക്കുന്നു.  ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ കർത്താവിനാണ്. .
കർത്താവേ! പരമാധികാരമുള്ളവന്‍ നീയാണ്.   ഞാന്‍ പാപം ചെയ്ത് എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (കർത്താവേ) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.
(കർത്താവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.
(കർത്താവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍ സന്തോഷപൂര്‍വ്വം നിന്നെ ആരാധിക്കുകയും ചെയ്യുന്നു.
(കർത്താവേ!) നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (കർത്താവേ) ചേര്‍ക്കാന്‍ പാടില്ല.
(കർത്താവേ!) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്.
(കർത്താവേ!) നീ എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവും പരമോന്നതനുമാകുന്നു!
(കർത്താവേ!) ഞാന്‍ നിന്നോട് പൊറുക്കുവാൻ  തേടുകയും, നിന്റെ മാര്‍ഗ്ഗത്തിലേക്ക്  ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു

കർത്താവേ! എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശം (നേര്‍മാര്‍ഗം നല്കുന്നവന്‍, നീതിമാന്‍..)
്, നീയാണ് അല്‍-ഹഖ് (സത്യവാന്‍, യഥാര്‍ത്ഥം); നിന്റെ വാഗ്ദാനവും സത്യവും  യഥാര്‍ത്ഥവും ആണ്; നിന്റെ വചനവും, നിന്നെ (പരലോകത്ത്‌ വിചാരണയില്‍) കണ്ടുമുട്ടലും സത്യമാണ്; സ്വര്‍ഗ്ഗവും നരകവും സത്യമാണ്; പരലോക വിചാരണയും സത്യമാണ്(പ്രബോധന ദൗത്യത്തിനായി നീ അയച്ച)നബിമാരും സത്യമാണ്, (ശേഷം അയച്ച അന്ത്യ നബി) മുഹമ്മദും(സ) സത്യമാണ്.അല്ലാഹുവേ! നിനക്ക് ഞാന്‍ കീഴ്പ്പെട്ടിരിക്കുന്നു; നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു; നിന്നിൽ  ഞാന്‍ (എല്ലാ രക്ഷയും തേടി)ഏറ്റവുമധികം വിശ്വസിച്ചു ഭരമേല്‍പ്പിച്ചിരിക്കുന്നു; നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങിയിരിക്കുന്നു; നിന്റെ പേരില്‍ ഞാന്‍ വാദിക്കുന്നു; നിന്നില്‍ നിന്ന് ഞാന്‍ നീതിനിര്‍വ്വഹണം തേടുന്നു; എന്നില്‍നിന്ന് വന്നുപോയ പാപങ്ങളും എന്നില്‍നിന്ന് വരാനിരിക്കുന്ന പാപങ്ങളും ഞാന്‍ രഹസ്യമായി ചെയ്ത പാപങ്ങളും ഞാന്‍ പരസ്യമായി ചെയ്ത പാപങ്ങളും നീ എനിക്ക് പൊറുത്ത് തരേണമേ.നീ ആണ് എന്റെ ആരാധ്യന്‍(നിന്നെ ആണ് ഞാന്‍ ആരാധിക്കുന്നത്). (കാര്യങ്ങളെ) മുന്തിക്കുന്നവനും പിന്തിക്കുന്നവനും നീയാണ്.
ഞങ്ങളുടെ റബ്ബേ! 'അതിപ്രതാപത്തിനും എല്ലാ സ്തുതികീര്‍ത്തനങ്ങള്‍ക്കും  അര്‍ഹനായവനേ! ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ച എല്ലാറ്റിലും നിറയുന്ന അത്രയും സ്തുതിയും നന്ദിയും നിനക്കാണ്!...' ഇതാണ് ഒരു അടിമ ഉച്ചരിക്കുന്ന വചനങ്ങളില്‍ ഏറ്റവും അർഹമായത്! ‘നിന്റെടുക്കൽ ഞങ്ങള്‍ എല്ലാവരും വെറും അടിമകള്‍ മാത്രം.' കർത്താവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും  കഴിയില്ല; നീ തടയുന്നത് തരുവാനും ആര്‍ക്കും  കഴിയില്ല! (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും (ശുപാര്‍ശാധികാരവും) ആര്‍ക്കും  ഉപയോഗപ്പെടില്ല. എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും ശുപാര്‍ശാധികാരവുമെല്ലാം!"

കർത്താവേ! നിശ്ചയം, നിന്റെ കോപത്തില്‍ നിന്നും നിന്റെ തൃപ്തികൊണ്ട് ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്റെ ശിക്ഷയില്‍ നിന്നും നിന്റെ വിട്ടുവീഴ്ചകൊണ്ട് ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്നില്‍ നിന്നും (ഉള്ള എല്ലാ ശിക്ഷയെതൊട്ടും) ഞാന്‍ നിന്നോട് തന്നെ രക്ഷതേടുന്നു. നീ അര്‍ഹി‍ക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാന്‍ കഴിയാത്തത്രയുമാണ്! നീ നിന്നെക്കുറിച്ച് വാഴ്ത്തിയത് എങ്ങനെയാണോ അങ്ങനെതന്നെയാണ് നീ!

കർത്താവേ! ഞാന്‍ (അനേകം പാപങ്ങള്‍ ചെയ്ത്) എന്‍റെ ആത്മാവിനോട് അനേകം അക്രമങ്ങള്‍ ചെയ്തുപോയിട്ടുണ്ട്, ഏറ്റവുമധികം പൊറുക്കുന്നവന്‍ നീയല്ലാതെയില്ല. അതിനാല്‍ നിന്‍റെയടുത്തുനിന്നുള്ള പാപമോചനംകൊണ്ട് നീയെനിക്ക് പൊറുത്തു തരേണമേ, എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണയുള്ളവനുമാണ്!
യഥാര്‍ത്ഥത്തില്‍ നീ മാത്രമല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അതു കൊണ്ട് കർത്താവേ! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് അത്യുദാരനും അത്യധികം ഔദാര്യം നല്‍കുന്നവനും. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടാവേ! സര്‍വ്വോന്നതിയുടേയും സര്‍വ്വമഹത്വത്തിന്‍റെയും സര്‍വ്വ ഉദാരതയുടെയും ഉടമയുമായവനേ! എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനേയും നിയന്ത്രിക്കുന്നവനുമായവനേ! നിന്നോട് ഞാന്‍ തേടുന്നു,(നിന്നോട് ഞാന്‍ സ്വര്‍ഗത്തിന് ഇരക്കുന്നു; നരകത്തില്‍ നിന്ന് മോക്ഷം തേടുകയും ചെയ്യുന്നു)(ശേഷം ആവശ്യമുള്ളതിനു പ്രാര്‍ത്ഥിക്കാം)

അഭിപ്രായങ്ങള്‍