ത്രിത്വാരാധന പ്രാര്‍ത്ഥന

സ്വര്‍ഗ്ഗീയ പിതാവേ, രക്ഷകനായ യേശുവേ!
ആശ്വാസദായകനായ പരിശുദ്ധാത്മാവേ!
ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുന്നു.
ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
ഞങ്ങള്‍ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. (3 പ്രാവശ്യം)

ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ

ആബാ പിതാവേ, അങ്ങേ തിരുക്കുമാരന്‍റെ തിരുരക്തത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ!
അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ നിറയ്ക്കണമേ. (10 പ്രാവശ്യം)
(ഞങ്ങളെ എന്നതിനു പകരം മറ്റ് നിയോഗങ്ങള്‍ കൂടിചേര്‍ക്കാം)
പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, ആമ്മേന്‍

ആബാ പിതാവേ, അങ്ങേ തിരുക്കുമാരന്‍റെ തിരുരക്തത്താല്‍ ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണമേ!
സമൂഹം: അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ ഞങ്ങളുടെ കുടുംബങ്ങളെ നിറയ്ക്കണമേ. (10 പ്രാവശ്യം)

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, ആമ്മേന്‍

സ്വര്‍ഗ്ഗീയ പിതാവേ.......... 3 പ്രാവശ്യം

ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
(ഇങ്ങനെ 5 പ്രാവശ്യം ചൊല്ലുക)

അഭിപ്രായങ്ങള്‍