ദൈവമേ, പ്രായസം, ദു:ഖം, അശക്തി, ആലസ്യം, ഭീരുത്വം, ലുബ്ധത, കടത്തിന്റെ ആധിപത്യം, ജനങ്ങളുടെ കീഴ്‌പ്പെടുത്തല്‍ എ ന്നിവയില്‍ നിന്ന് ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു.
' ദൈവമേ! നീ എനിക്ക് പൊറുത്ത് തരികയും നീ എന്നെ അനുഗ്രഹിക്കുകയും നീ എനിക്ക് നേരായ മാര്‍ഗം കാണിച്ചു തരികയും നീ എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ.

ൈവമേ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്!
ദൈവമേ! വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുപോലെ എന്നെ എന്‍റെ പാപങ്ങളില്‍ നിന്ന്  നീ ശുദ്ധിയാക്കേണമേ.

എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം,
(ദൈവമേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.
(ദൈവമേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍ സന്തോഷപൂര്‍വ്വം നിന്നെ ആരാധിക്കുകയും ചെയ്യുന്നു.
(ദൈവമേ!) നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (ദൈവമേ) ചേര്‍ക്കാന്‍ പാടില്ല.
(ദൈവമേ!)

  '  നീ തരുന്നത് തടയുവാന്‍ ആര്‍ക്കും  കഴിയില്ല; നീ തടയുന്നത് തരുവാനും ആര്‍ക്കും  കഴിയില്ല! (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും (ശുപാര്‍ശാധികാരവും) ആര്‍ക്കും  ഉപയോഗപ്പെടില്ല. എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും ശുപാര്‍ശാധികാരവുമെല്ലാം!"

! നിശ്ചയം, നിന്റെ കോപത്തില്‍ നിന്നും നിന്റെ തൃപ്തികൊണ്ട് ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്റെ ശിക്ഷയില്‍ നിന്നും നിന്റെ വിട്ടുവീഴ്ചകൊണ്ട് ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്നില്‍ നിന്നും (ഉള്ള എല്ലാ ശിക്ഷയെതൊട്ടും) ഞാന്‍ നിന്നോട് തന്നെ രക്ഷതേടുന്നു. നീ അര്‍ഹി‍ക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാന്‍ കഴിയാത്തത്രയുമാണ്! നീ നിന്നെക്കുറിച്ച് വാഴ്ത്തിയത് എങ്ങനെയാണോ അങ്ങനെതന്നെയാണ് നീ!

ദൈവമേ! ഞാന്‍ (അനേകം പാപങ്ങള്‍ ചെയ്ത്) എന്‍റെ ആത്മാവിനോട് അനേകം അക്രമങ്ങള്‍ ചെയ്തുപോയിട്

അഭിപ്രായങ്ങള്‍