ക്രിസ്തുവിന്റെ ശരീരമായ സഭ!
എന്താണ് സഭ ?
1 കാറുവാങ്ങുമ്പോൾലഡുകൊടുക്കാനുള്ള ഇടമല്ല സഭ
2 ഭൗതികനേട്ടങ്ങളുടെപട്ടികനിരത്തിഊറ്റം കൊള്ളാനുള്ള ഇടമല്ല സഭ!
3 നിറവുംപോക്കറ്റും നോക്കി പ്രവേശനം കൊടുക്കാനുള്ള ഇടമല്ല സഭ!
4 ഒരുപരിചയവുമില്ലാത്തവരുടെ വീട്ടിൽ ചടങ്ങായി പോയി വിവരക്കേട് പറയുന്നവരുടെ കൂട്ടമല്ല സഭ!
5 വചനംപ്രായോഗികമല്ലെന്ന് പറയുന്നവരുടെ ഇടമല്ല സഭ!
6 പൊങ്ങച്ചകല്യാണങ്ങളുംപൊങ്ങച്ചകല്യാണങ്ങളുംത്തുന്നവരുടെ താവളമല്ല സഭ!
൭ പദവിക്കായി പകയും വൈരാഗ്യവും വളർത്തുന്നവരുടെ തണലല്ല സഭ!
8 പാപിയെപരിഹസിക്കുകയും കപടഭക്തനെ ആദരിക്കയും വിശുദ്ധനെ അവഗണിക്കയും ചെയ്യുന്ന വേദിയല്ല സഭ!
9 ശബ്ദമലിനീകരണത്തിനല്ലഹൃദയശുദ്ധീകരണത്തിനുള്ള ഇടമാണ് സഭ!
10
ഉദ്ദേശത്തോടെ ദൈവത്താൽ വിളിച്ചുവേർതിരിക്കപ്പെട്ടവരുടെ ഇടമാണ് സഭ!
11
സ്വന്തം വക പൊതുവക എന്നെണ്ണുന്നവരുടെ കൂട്ടമാണ് സഭ!
12
ആത്മീകവർദ്ധനയ്ക്കുതകുന്ന ഗുണമേന്മയുള്ള ശുശ്രൂഷകളുടെ വേദിയാണ് സഭ!
13
കൂട്ടായ്മയുടെ നിറവാണ് സഭ!
14
ദൈവസ്നേഹത്തിന്റെ നദിയാണ് സഭ!
15
നിത്യതയുടെ കണ്ണാടിയാണ് സഭ!
16
പരിശുദ്ധാത്മാവിന്റെ പാത്രമാണ് സഭ!
17
യേശുവിന്റെ രക്തത്തിന്റെ വിലയാണ് സഭ!
18
ഇടയ്ക്കിടെ തീ ഊതുന്നതല്ല, കത്തിക്കൊണ്ടിരിക്കുന്നതാണ് സഭ!
19
സാക്ഷീകരണം ഹൃദയതാളമായതാണ് സഭ!
20
ദർശനമുള്ളതാണ് സഭ!
21
ക്രിസ്തുവിന്റെ ശരീരമായ സഭ!
22
ഇടനിലക്കാരില്ലാത്ത സഭ!
23
പ്രാർത്ഥിക്കുന്നവരുടെ യാഗപീഠമാണ് സഭ!
യഥാർത്ഥ സഭക്കായി നിലകൊള്ളുക
*********************
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ