പ്രശസ്‌തരായ ആരെയെങ്കിലും കുറിച്ചു കേട്ടിട്ടുണ്ട് എന്നത്‌ നിങ്ങൾക്ക് ആ വ്യക്തിയെ നന്നായിട്ട് അറിയാമെന്ന് അർഥമാക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്? (ബി) യേശുവിനെക്കുറിച്ച് ഏത്‌ ആശയക്കുഴപ്പം നിലനിൽക്കുന്നു?പ്രശസ്‌തരായ ധാരാളം ആളുകളുണ്ട്. ചിലർ സ്വന്തം സമൂഹത്തിലോ നഗരത്തിലോ രാജ്യത്തോ പേരുകേട്ടവരാണ്‌. മറ്റു ചിലരാകട്ടെ ലോകപ്രശസ്‌തരാണ്‌. എന്നാൽ, ഇവരിൽ ആരുടെയെങ്കിലും പേരറിയാം എന്നതുകൊണ്ട് നിങ്ങൾക്ക് ആ വ്യക്തിയെ നന്നായിട്ട് അറിയാം എന്നർഥമില്ല. അയാളുടെ പശ്ചാത്തലമോ ഗുണഗണങ്ങളോ നിങ്ങൾക്ക് അറിയാമെന്നു വരുന്നില്ല.യേശുക്രിസ്‌തു ഭൂമിയിൽ ജീവിച്ചിരുന്നത്‌ ഏകദേശം 2,000 വർഷം മുമ്പായിരുന്നെങ്കിലും, ലോകമെമ്പാടുമുള്ള ആളുകൾക്ക് അവനെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയാം. എന്നിരുന്നാലും, യേശു വാസ്‌തവത്തിൽ ആരായിരുന്നു എന്നതു സംബന്ധിച്ചു പലരും ആശയക്കുഴപ്പത്തിലാണ്‌. അവൻ കേവലം ഒരു നല്ല മനുഷ്യനായിരുന്നെന്നു ചിലർ പറയുന്നു. എന്നാൽ മറ്റുചിലരുടെ അഭിപ്രായം, അവൻ ഒരു പ്രവാചകൻ എന്നതിൽക്കവിഞ്ഞ് ആരുമല്ലായിരുന്നു എന്നാണ്‌. ഇനി, യേശു ദൈവമാണെന്നു വിശ്വസിക്കുകയും അവനെ ആരാധിക്കണമെന്നു കരുതുകയും ചെയ്യുന്നവരുമുണ്ട്. നാം അവനെ ആരാധിക്കണമോ?3. യേശുവിനെക്കുറിച്ചുള്ള സത്യം നിങ്ങൾ അറിയേണ്ടതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്?യേശുവിനെക്കുറിച്ചുള്ള സത്യം നിങ്ങൾ മനസ്സിലാക്കേണ്ടതു പ്രധാനമാണ്‌. എന്തുകൊണ്ട്? ബൈബിൾ ഇങ്ങനെ പറയുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതേ, യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള സത്യം അറിയുന്നതിലൂടെ പറുദീസാഭൂമിയിലെ നിത്യജീവൻ നേടാനാകും. (യോഹന്നാൻ 14:6) മാത്രമല്ല, എങ്ങനെ ജീവിക്കണം, മറ്റുള്ളവരോട്‌ എങ്ങനെ പെരുമാറണം എന്നീ കാര്യങ്ങൾ സംബന്ധിച്ച ഏറ്റവും നല്ല മാതൃക യേശുവാണ്‌. (യോഹന്നാൻ 13:34, 35) ഈ പുസ്‌തകത്തിന്‍റെ ഒന്നാം അധ്യായത്തിൽ ദൈവത്തെക്കുറിച്ചുള്ള സത്യം നാം ചർച്ചചെയ്‌തു. ഇനി, യേശുക്രിസ്‌തുവിനെക്കുറിച്ചു ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നതെന്നു നമുക്കു നോക്കാം.വാഗ്‌ദത്ത മിശിഹാ4. “മിശിഹാ,” “ക്രിസ്‌തു” എന്നീ സ്ഥാനപ്പേരുകളുടെ അർഥമെന്ത്?മിശിഹാ അഥവാ ക്രിസ്‌തു എന്ന നിലയിൽ ദൈവം അയയ്‌ക്കുമായിരുന്ന ഒരുവന്‍റെ വരവിനെക്കുറിച്ച് യേശുവിന്‍റെ ജനനത്തിനു വളരെക്കാലം മുമ്പുതന്നെ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. “മിശിഹാ,” (ഒരു എബ്രായ പദത്തിൽനിന്ന്) “ക്രിസ്‌തു” (ഒരു ഗ്രീക്ക് പദത്തിൽനിന്ന്) എന്നീ സ്ഥാനപ്പേരുകളുടെ അർഥം “അഭിഷിക്തൻ” എന്നാണ്‌. വാഗ്‌ദാനം ചെയ്യപ്പെട്ട അവൻ ഒരു പ്രത്യേക പദവിക്കായി ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുമായിരുന്നു, അതായത്‌ നിയമിക്കപ്പെടുമായിരുന്നു. ദൈവോദ്ദേശ്യങ്ങളുടെ നിവൃത്തിയിൽ മിശിഹാ വഹിക്കുന്ന പ്രധാനപ്പെട്ട പങ്കിനെക്കുറിച്ച് ഈ പുസ്‌തകത്തിന്‍റെ വേറൊരു അധ്യായത്തിൽ നാം കൂടുതലായി പഠിക്കും. യേശുവിലൂടെ ഇപ്പോൾപ്പോലും നമുക്കു ലഭ്യമാകുന്ന അനുഗ്രഹങ്ങളെക്കുറിച്ചും നാം പഠിക്കും. എന്നാൽ യേശു ജനിക്കുന്നതിനു മുമ്പ്, ‘ആരായിരിക്കും മിശിഹാ’ എന്ന് അനേകർ ചിന്തിച്ചിരുന്നു.5. യേശുവിനെ സംബന്ധിച്ച അവന്‍റെ ശിഷ്യന്മാർക്ക് എന്തു ബോധ്യമുണ്ടായിരുന്നു?പൊതുയുഗം (പൊ.യു.) ഒന്നാം നൂറ്റാണ്ടിൽ, മുൻകൂട്ടിപ്പറയപ്പെട്ട മിശിഹാ നസറെത്തിലെ യേശുവാണെന്ന് അവന്‍റെ ശിഷ്യന്മാർക്കു പൂർണ ബോധ്യമുണ്ടായിരുന്നു. (യോഹന്നാൻ 1:41) ശിമോൻ പത്രൊസ്‌ എന്ന ശിഷ്യൻ യേശുവിനോട്‌ ഇങ്ങനെ തുറന്നുപറഞ്ഞു: ‘നീ ക്രിസ്‌തു ആകുന്നു.’ (മത്തായി 16:16) എന്നാൽ യേശുതന്നെയാണു വാഗ്‌ദത്ത മിശിഹാ എന്ന് ആ ശിഷ്യന്മാർക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകുമായിരുന്നു, നമുക്ക് അത്‌ എങ്ങനെ ഉറപ്പുവരുത്താം?6. മിശിഹായെ തിരിച്ചറിയാൻ യഹോവ വിശ്വസ്‌തരെ സഹായിച്ചിരിക്കുന്നത്‌ എപ്രകാരമെന്നു ദൃഷ്ടാന്തീകരിക്കുക.യേശുവിനുമുമ്പ് ജീവിച്ചിരുന്ന ദൈവത്തിന്‍റെ പ്രവാചകന്മാർ മിശിഹായെ സംബന്ധിച്ച നിരവധി വിശദാംശങ്ങൾ മുൻകൂട്ടിപ്പറയുകയുണ്ടായി. മിശിഹായെ തിരിച്ചറിയാൻ അവ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. അതിനെ നമുക്ക് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ തിരക്കേറിയ ഒരു ബസ്‌സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ വിമാനത്താവളത്തിലോ ചെന്നു കൂട്ടിക്കൊണ്ടുവരാൻ ആരെങ്കിലും നിങ്ങളോട്‌ ആവശ്യപ്പെടുന്നെന്നു വിചാരിക്കുക. അയാളെക്കുറിച്ച് ആരെങ്കിലും കുറച്ചു വിശദാംശങ്ങൾ തന്നാൽ അതു നിങ്ങൾക്ക് ഉപകാരപ്പെടില്ലേ? സമാനമായി, മിശിഹാ എന്തു ചെയ്യും, അവൻ എന്തെല്ലാം നേരിടേണ്ടിവരും തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച വേണ്ടത്ര വിശദാംശങ്ങൾ യഹോവ പ്രവാചകന്മാരിലൂടെ പ്രദാനം ചെയ്‌തു. മിശിഹായെ വ്യക്തമായി തിരിച്ചറിയാൻ അത്തരം നിരവധി പ്രവചനങ്ങളുടെ നിവൃത്തി വിശ്വസ്‌തരെ സഹായിക്കുമായിരുന്നു.7. യേശുവിനോടുള്ള ബന്ധത്തിൽ നിറവേറിയ രണ്ടു പ്രവചനങ്ങൾ ഏവ?രണ്ട് ഉദാഹരണങ്ങൾ നോക്കുക. ഒന്നാമതായി, വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നവൻ ജനിക്കുന്നത്‌ യെഹൂദായിലെ ഒരു ചെറിയ പട്ടണമായ ബേത്ത്‌ലേഹെമിൽ ആയിരിക്കുമെന്ന് ഏകദേശം 700 വർഷം മുമ്പുതന്നെ മീഖാപ്രവാചകൻ മുൻകൂട്ടിമുൻകൂട്ടിപ്പറയുകയുണ്ടായി. (മീഖാ 5:2) യേശു എവിടെയാണു ജനിച്ചത്‌? ആ പട്ടണത്തിൽത്തന്നെ! (മത്തായി 2:1, 3-9) രണ്ടാമതായി, ദാനീയേൽ 9:25-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം, നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മിശിഹാ പ്രത്യക്ഷപ്പെടേണ്ടിയിരുന്ന വർഷമെന്ന നിലയിൽ പൊ.യു. 29-ലേക്കു വിരൽചൂണ്ടി. വാഗ്‌ദത്ത മിശിഹാ യേശുവാണെന്ന് ഇവയുടെയും മറ്റു പ്രവചനങ്ങളുടെയും നിവൃത്തി തെളിയിക്കുന്നു.8, 9. യേശു മിശിഹായാണ്‌ എന്നതിന്‍റെ ഏതു തെളിവ്‌ അവന്‍റെ സ്‌നാപനസമയത്ത്‌ വ്യക്തമായിത്തീർന്നു?യേശു മിശിഹായാണ്‌ എന്നതിന്‍റെ കൂടുതലായ തെളിവ്‌ പൊ.യു. 29-ന്‍റെ അവസാനത്തോടെ വ്യക്തമായിത്തീർന്നു. യോർദ്ദാൻ നദിയിൽ സ്‌നാപനമേൽക്കാനായി യേശു യോഹന്നാൻ സ്‌നാപകന്‍റെ അടുത്തേക്കു പോയത്‌ ആ വർഷമാണ്‌. മിശിഹായെ തിരിച്ചറിയാൻ

അഭിപ്രായങ്ങള്‍