ദൈവം


💥🌹ഈശ്വരന്റെ(പരമാത്മാവ്) പരിചയം 🌹💥

സാധാരണ എല്ലാ മനുഷ്യരും ഈശ്വരനെ (പരമാത്മാവിനെ ) "ഹേ ! പിതാവേ ദുഃഖഹർത്താവും സുഖകർത്താവും ആയ പ്രഭു" എന്നീ സംബന്ധ സൂചകമായി ശബ്ദങ്ങൾ കൊണ്ടാണ് ഓർമ്മിക്കുന്നത് . എന്നാൽ ആരെയാണോ പിതാവെന്ന് വിളിക്കുന്നത് അതിനെക്കുറിച്ചു സത്യവും സ്പഷ്ടവുമായ പരിചയം അവർക്കില്ല.പരമാത്മാവിനോട് നല്ല രീതിയിൽ ഉള്ള സ്നേഹവും ഇല്ല. പരിചയമോ സ്നേഹമോ ഇല്ലാത്തതുകൊണ്ട് ഓർമ്മിക്കുന്ന സമയത്തു അവരുടെ മനസ്സ് യഥാസ്ഥാനത്തു ഉറച്ചു നിൽക്കുന്നുമില്ല. അതുകൊണ്ട് അവർക്കു പരാമപിതാവായ പരമാത്മാവിൽ നിന്ന് ജന്മസിദ്ധമായി അധികാരമായി കിട്ടേണ്ട ശാന്തിയോ സമാധാനമോ കിട്ടാതെ പോകുന്നു. അവർക്കു പരാമപിതാവായ പരമാത്മാവുമായുള്ള മധുരമായ ആ കൂടിക്കാഴ്ചയുടെ സുഖം അനുഭവം ചെയ്യാൻ സാധിക്കുന്നില്ല. അതുകൊണ്ട് അവരുടെ സംസ്കാരത്തിലോ , ജീവിതത്തിലോ വിശേഷപരിവർത്തനം  വരുന്നില്ല. അതുകൊണ്ട് ആ പരമപ്രിയനായ പരമാത്മാവിന്റെ സംക്ഷിപ്‌ത പരിചയം സ്വയം പരമാത്മാവ് തന്നെ വിശ്വ മംഗളത്തിന് വേണ്ടി നമ്മെ മനസ്സിലാക്കി അനുഭവം ചെയ്യിച്ചു തരികയാണ് .

പരാമപിതാവിന്റെ ദിവ്യ നാമവും മഹിമയും

പരാമപിതാവായ പരമാത്മാവിന്റെ നാമം "ശിവൻ" എന്നാണ് . ശിവൻ എന്നതിന്റെ അർഥം 'മംഗളകാരി' എന്നാണ്. പരമാത്മാവ് തന്നെയാണ് പതീതരെ പാവനമാകുന്നതും മനുഷ്യർക്ക് ശാന്തിദാമം അല്ലെങ്കിൽ സുഖദാമത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതും, വികാരങ്ങളെ അല്ലെങ്കിൽ കാലന്റെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതും, എല്ലാ ജീവികളിലും ദയ കാണിക്കുന്നതും, മനുഷ്യന് മുക്തിയുടെയും ജീവന്മുക്തിയുടെയും അഥവാ ഗതിയുടെയും സദ്ഗതിയുടെയും വരദാനം കൊടുക്കുന്നതും. പരമാത്മാവു ദിവ്യബുദ്ധിയുടെ ദാതാവും ദിവ്യദൃഷ്ടിയുടെ വരദാതാവുമാണ് . മനുഷ്യാത്മാക്കളെ ജ്ഞാന രൂപത്തിലുള്ള സോമം അഥവാ അമൃത് കുടിപ്പിച്ചു അമരപദത്തിന്റെ വരദാനം  കൊടുക്കുന്നത് കൊണ്ട് "സോമനാഥൻ", "അമരനാഥൻ" എന്നീ പേരുകളും പരമാത്മാവിനുണ്ട്. പരമാത്മാവ് ജനനമരണത്തിൽ നിന്ന് സദാ മുക്തനും സാധാ ഏകരസസ്ഥിതിയും സദാ ജ്വലിക്കുന്ന ജ്യോതി - സദാശിവനാണ് .

പരമാത്മാവിന്റെ ദിവ്യ അവതരണം- ശിവരാത്രി

'ശിവൻ' എന്ന വാക്കിന്റെ അർഥം മംഗളകാരി എന്നാണു . പരമാത്മാവ് ധർമഗ്ളാനിയുടെ സമയത്തു , മനുഷ്യാത്മാക്കളെല്ലാം മായ അഥവാ അഞ്ചു വികാരങ്ങളാൽ ദുഖിതരും അശാന്തരും ഭ്രഷ്ടാചാരികളും ആയിത്തീരുമ്പോൾ അവരെ വീണ്ടും പാവനവും സമ്പൂർണ്ണ സുഖസമ്പന്നരും ആക്കുന്ന മംഗളകരമായ കർത്തവ്യം ചെയ്യുന്നതെന്നു കൊണ്ടാണ് പരമാത്മാവിനെ ആ പേര് വിളിക്കുന്നത്.ശിവൻ ബ്രഹ്മലോകത്തിൽ നിവസിക്കുകയും കര്മഭ്രഷ്ടവും ധര്മഭ്രഷ്ടവും ആയ ഈ ലോകത്തിനെ ഉദ്ധരിക്കുന്നതിനു വേണ്ടി താഴേക്ക് വരുന്നു . പരമാത്മാവിന്റെ ഈ അവതരണത്തിനിടെ  ഓര്മക്കായിട്ടാണ് 'ശിവരാത്രി' അഥവാ 'ശിവജയന്തി' ആഘോഷിക്കുന്നത്.

അമർനാഥ്‌ , വിശ്വനാഥ്‌, സോമനാഥ്, പശുപതിനാഥ് എന്നീ ക്ഷേത്രങ്ങളിൽ പരാമപിതാവായ ശിവന്റെ സ്മരണയുടെ ചിഹ്നങ്ങളാണുള്ളത് . ഗോപേശ്വരന്റെയും രാമേശ്വരന്റെയും ക്ഷേത്രം ശിവൻ ശ്രീകൃഷ്ണനേക്കാളൂം ശ്രീരാമനെക്കാളും പൂജ്യനാണെന്നു സ്പഷ്ടമാക്കുന്നു. വിക്രമാദിത്യ രാജാവും ശിവനെത്തന്നെയാണ്  പൂജിച്ചിരുന്നത്.ആ ഒരേ ഒരു പിതാവിനെ മറന്നത് കൊണ്ട് ഇന്നീ ലോകത്തിൽ ദുഖവും , വഴക്കും, ക്ലേശവും ഉണ്ടായി.എല്ലാവരും അനാഥരും ദരിദ്രരും ആയി....
ഓം ശാന്തി

തൂണി​ലും തുരു​മ്പി​ലും ദൈവമുണ്ടോ?

ദൈവ​ത്തിന്‌ എല്ലാം കാണാ​നും എവി​ടെ​യും എന്തും പ്രവർത്തി​ക്കാ​നും കഴിയും.  എന്നാൽ ദൈവം സർവവ്യാ​പി​യാ​ണെന്ന്, അതായത്‌ തൂണി​ലും തുരു​മ്പി​ലും എല്ലായി​ട​ത്തും ദൈവ​മു​ണ്ടെന്ന്, മറ്റു മതങ്ങൾ പഠിപ്പി​ക്കു​ന്നി​ല്ല. പകരം, ദൈവം ഒരു വ്യക്തി​യാ​ണെ​ന്നും ദൈവ​ത്തിന്‌ ഒരു വാസസ്ഥ​ല​മു​ണ്ടെ​ന്നും ആണ്‌ മറ്റു മതങ്ങൾ പറയു​ന്നത്‌.

ദൈവ​ത്തി​ന്‍റെ രൂപം: ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌.  മനുഷ്യർക്കു ദൈവത്തെ കാണാൻ കഴിയില്ല.  മറ്റു മതങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദർശനങ്ങൾ ദൈവ​ത്തിന്‌ ഒരു വാസസ്ഥ​ല​മു​ള്ള​താ​യി ചിത്രീ​ക​രി​ക്കു​ന്നു. ദൈവം എല്ലായി​ട​ത്തു​മു​ള്ള​താ​യി എവി​ടെ​യും പറഞ്ഞി​ട്ടി​ല്ല.— (പരമാത്മാവിന്റെ ദിവ്യ രൂപം)

പരാമപിതാവായ പരമാത്മാവിന്റെ ദിവ്യരൂപം ഒരു ജ്യോതിർബിന്ദുവിന്റെതാണ് . വിളക്കിലെ ജ്വാലപോലെ ആണ്. പരമാത്മാവ് സർവ ഗുണങ്ങളുടെയും ശക്തികളുടെയും സാഗരനാണ്. പരമാത്മാവ് തന്നെയാണ് ജ്ഞാനത്തിന്റെ സാഗരം, സ്നേഹത്തിന്റെ സാഗരം, ആനന്ദത്തിന്റെ സാഗരം, സുഖത്തിന്റെ സാഗരം, ശാന്തിയുടെ സാഗരം.  ആ രൂപം അതിനിർമ്മലവും, സ്വര്ണചുവപ്പു  നിറമുള്ളതും , മനോഹരവുമാണ്. ആ ദിവ്യമായ ജ്യോതിർമയി രൂപത്തിനെ ദിവ്യ ചക്ഷുസ്സുകൾ കൊണ്ടേ കാണുവാൻ കഴിയൂ.ദിവ്യബുദ്ധിയിലൂടെ മാത്രമേ അനുഭവം ചെയ്യാൻ കഴിയൂ. പരമാത്മാവായ ആ "ജ്യോതിർബിന്ദു" രൂപത്തിന്റെ പ്രതിമകൾ ആണ് ഭാരതത്തിൽ "ശിവലിംഗ" നാമത്തിൽ പൂജിക്കപ്പെടുന്നതും പരമാത്മാവിന്റെ അവതാരത്തിന്റെ ഓര്മയ്ക്കായാണ് "മഹാശിവരാത്രി" ആഘോഷിക്കപ്പെടുന്നതും.

ദൈവ​ത്തി​ന്‍റെ വാസസ്ഥലം: ദൈവം ആത്മമണ്ഡ​ല​ത്തി​ലാ​ണു വസിക്കു​ന്നത്‌, അത്‌ ഭൗതി​ക​പ്ര​പ​ഞ്ച​ത്തിൽനിന്ന് തികച്ചും വ്യത്യ​സ്‌ത​മാണ്‌. ആ ആത്മമണ്ഡ​ല​ത്തി​ലെ ‘സ്വർഗ​ത്തിൽ’ ദൈവ​ത്തിന്‌ ഒരു ‘വാസസ്ഥ​ല​മുണ്ട്’.  ആത്മവ്യ​ക്തി​ക​ളാ​യ ദേവൻ ദേവി അവിടെ യാണ്‌

മനുഷ്യ ലോകത്തിനും സൂര്യനും താരഗണത്തിനുമപ്പുറം, ആകാശതത്വത്തിനും ഉപരിയായി ഉള്ള ലോകം ആണ് ബ്രഹ്മലോകം. പരലോകം, നിർവാണദാമം, മുക്തിദാമം, ശാന്തിദാമം, ശിവലോകം എന്നീ പേരുകളും ബ്രഹ്മലോകത്തിനെ സൂചിപ്പിക്കുന്നു. ഇവിടെ സുവർണ ചുവപ്പുള്ള പ്രകാശം വ്യാപിച്ചിരിക്കുന്നു. ഇതിനെ ആണ് ബ്രഹ്മതത്വo  ആറാമത്തെ തത്വം എന്നൊക്കെ പറയുന്നത്. ഇവിടെ ആണ് പരാമപിതാവായ പരമാത്മാവിന്റെ നിവാസസ്ഥാനം. ഈശ്വരൻ മുകളിലെ ഈ ലോകത്തിൽ വസിക്കുന്നതുകൊണ്ട് ആണ് മനുഷ്യർ ഈശ്വരനെ ഓർമിക്കുമ്പോൾ അറിയാതെ തന്നെ മുകളിലേക്ക് നോക്കുന്നത്.

നിരാകാരൻ എന്നതിന്റെ അർഥം

ഏകദേശം എല്ലാ മതങ്ങളുടെയും അനുയായികൾ പരമാത്മാവിനെ നിരാകാരനായി (ആകാര രൂപം ഇല്ലാത്തവൻ) കണക്കാക്കുന്നു . പക്ഷെ ഈ ശബ്ദത്തിനു അവർ അർഥം കൊടുക്കുന്നത് പരമാത്മാവിനു യാതൊരു രൂപവും ഇല്ല എന്നാണ് . ഇപ്പോൾ പരമാത്മാവായ  ശിവൻ പറയുന്നു - ഇങ്ങനെ വിചാരിക്കുന്നത് തെറ്റാണ് . വാസ്തവത്തിൽ നിരാകാരന്റെ അർഥം പരമാത്മാവ് 'സാകാരം' അല്ല എന്നാണ് . അതായത് പരമാത്മാവിന് മനുഷ്യരെ പോലെ സ്ഥൂലമോ ദേവതകളെ പോലെ സൂക്ഷ്മമോ ആയ ശാരീരിക ആകാരം ഇല്ല . മറിച്ചു പരമാത്മാവിന്റെ രൂപം അശരീരിയും ജ്യോതിർ ബിന്ദുവിന് സാമാനവും ആണ്. ബിന്ദുവിനെ നിരാകാരം എന്നെ പറയൂ. അതായത് പരമാത്മാവ് സൂക്ഷ്മാതി സൂക്ഷ്മമായ ഒരു ജ്യോതികണമാണ്. എന്നിട്ടും ഇന്നത്തെ മനുഷ്യർ പരമാത്മാവ് ഓരോ കണത്തിലും ഉണ്ടെന്നു പറയുന്നതാണ് ആശ്ചര്യം.

ദൈവം സർവവ്യാ​പി​യ​ല്ലെ​ങ്കിൽപ്പി​ന്നെ എങ്ങനെ​യാണ്‌ ദൈവ​ത്തിന്‌ എന്നെ സഹായി​ക്കാ​നാ​കു​ക?

സഹായി​ക്കാ​നാ​കും. കാരണം, ഓരോ​രു​ത്ത​രെ​യും​കു​റിച്ച് ദൈവ​ത്തി​നു ചിന്തയുണ്ട്. സ്വർഗ​ത്തി​ലാണ്‌ ദൈവ​ത്തി​ന്‍റെ വാസസ്ഥ​ല​മെ​ങ്കി​ലും തന്നെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന മനുഷ്യ​രെ ദൈവം ശ്രദ്ധി​ക്കു​ക​യും അവർക്കു​വേ​ണ്ടി പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു.  ആത്മാർഥ​ഹൃ​ദ​യ​രാ​യ ആരാധ​ക​രെ ദൈവംസഹായി​ക്കു​ന്ന ചില വിധങ്ങൾ നോക്കാം:

പ്രാർഥി​ക്കു​മ്പോൾ: നിങ്ങൾ പ്രാർഥി​ക്കു​ന്ന ആ നിമി​ഷം​ത​ന്നെ ദൈവം അതു കേൾക്കു​ന്നു.—

വിഷമി​ച്ചി​രി​ക്കു​മ്പോൾ: “ദൈവം ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്; മനസ്സു തകർന്ന​വ​രെ ദൈവം രക്ഷിക്കുന്നു.”—

മാർഗ​നിർദേ​ശം ആവശ്യ​മാ​യി​രി​ക്കു​മ്പോൾ: തന്‍റെ വചനമായ ബൈബി​ളി​ലൂ​ടെ ദൈവം നിങ്ങൾക്ക് ‘ഉൾക്കാ​ഴ്‌ച തരും, നിങ്ങളെ പഠിപ്പി​ക്കും.’

 ദൈവം ഭൂമി​യി​ലോ ഭൗതി​ക​പ്ര​പ​ഞ്ച​ത്തി​ലോ വസിക്കു​ന്നി​ല്ല. ആകാശ​വും നക്ഷത്ര​ങ്ങ​ളും മറ്റു സൃഷ്ടി​ക​ളും “ദൈവ​ത്തി​ന്‍റെ മഹത്ത്വം ഘോഷി​ക്കു​ന്നു” എന്നതു ശരിയാണ്‌. എന്നാൽ, ഒരു ചിത്ര​കാ​രൻ താൻ വരച്ച ചിത്ര​ത്തിൽ കുടി​കൊ​ള്ളാ​ത്ത​തു​പോ​ലെ ദൈവം തന്‍റെ സൃഷ്ടി​ക​ളിൽ കുടി​കൊ​ള്ളു​ന്നി​ല്ല.

കലിയുഗത്തിന്റെ അവസാനത്തിൽ ധര്മഗ്ളാനി അല്ലെങ്കിൽ അജ്ഞാന രാത്രിയുടെ സമയത്തു ശിവൻ സൃഷ്ടിയുടെ മംഗളം ചെയ്യുന്നതിന് വേണ്ടി അവതരിക്കുന്നു. ഏറ്റവും ആദ്യം മൂന്നു സൂക്ഷമ ദേവതകളെ - ബ്രഹ്മാ , വിഷ്ണു , ശങ്കർ രചിക്കുന്നു. ബ്രഹ്‌മാവിലൂടെ പുതിയ സൃഷ്ടിയുടെ (സത്യയുഗം) സ്ഥാപനയും വിഷ്ണുവിലൂടെ പുതിയ സൃഷ്ടിയുടെ പാലനവും , ശങ്കറിലൂടെ കലിയുഗ സൃഷ്ടിയുടെ മഹാവിനാശവും ചെയ്യിക്കുന്നു. ഈ മൂന്നു ദിവ്യ കർത്തവ്യവും ചെയ്യുന്നതിനാൽ ആണ് പരമാത്മാവിനെ  'ത്രിമൂർത്തി' എന്ന് പറയുന്നത്.
എങ്കിലും ഒരു ചിത്രം അതിന്‍റെ ചിത്ര​കാ​ര​നെ​ക്കു​റിച്ച് നമ്മളോ​ടു ചില കഥകൾ പറയും. അതു​പോ​ലെ നമുക്കു ദൃശ്യ​മാ​യ സൃഷ്ടി​ക്രി​യ​കൾ സ്രഷ്ടാ​വി​ന്‍റെ ശക്തി, ജ്ഞാനം, സ്‌നേഹം തുടങ്ങിയ ‘അദൃശ്യ​ഗു​ണ​ങ്ങ​ളെ​ക്കു​റിച്ച്’ നമ്മളോ​ടു പറയുന്നത്

തെറ്റി​ദ്ധാ​രണ: എല്ലാ കാര്യ​ങ്ങ​ളും അറിയാ​നും ശക്തി പ്രയോ​ഗി​ക്കാ​നും കഴിയ​ണ​മെ​ങ്കിൽ ദൈവം സർവവ്യാ​പി​യാ​യി​രി​ക്കണം.

വസ്‌തുത: പരമാത്മാവ് സർവജ്ഞനും സർവ്വശക്തിമാനും ആണ് - എന്നാൽ സർവവ്യാപി അല്ല.
ഏതുപോലെ സൂര്യൻ സർവവ്യാപി അല്ല , എന്നാൽ സൂര്യന്റെ കിരണങ്ങൾ എല്ലായിടത്തും എത്തുന്നു അതേപോലെ പരമാത്മാവും 'സർവവ്യാപി' അല്ല, എന്നാൽ പരമാത്മാവിന്റെ ശക്തി എല്ലായിടത്തും എത്തുന്നു, അർഥം 'സർവശക്തൻ'   ആണ്. പരമാത്മാവ് ഒരു ജ്യോതിർബിന്ദു സ്വരൂപത്തിൽ പരലോകത്തിൽ വസിക്കുന്നു. ഇന്ന് ആളുകൾ പരമാത്മാവിനെ  മാതാപിതാവായിട്ടും, പതീതാപാവനനായിട്ടും കണക്കാക്കുന്നുവെങ്കിലും മറുവശത്തു പരമാത്മാവിനെ സർവവ്യാപി ആണെന്നും അതായത് പരമാത്മാവ് കല്ലിലും മുള്ളിലും സർപ്പത്തിലും തെളിലും വരഹത്തിലും മുതലയിലും കള്ളനിലും കൊള്ളക്കാരനിലും എല്ലാത്തിലും ഉണ്ടെന്നു പറയുന്നു ഇതെത്രയോ ആശ്ചര്യകരമാണ്. ഇത് എത്രയോ വലിയ തെറ്റാണ് ! ഇതെത്രയോ വലിയ പാപമാണ്! ഏതൊരു അച്ഛനാണ് നമുക്ക് മുക്തിയും ജീവന്മുക്തിയും തരുന്നത് , നമ്മെ പതീതരിൽ നിന്നും പാവനം ആക്കുന്നത് , ആ പരമാത്മാവിനെ ഇങ്ങനെ എല്ലാം പറയുന്നത് നന്ദികേട് അല്ലേ. പരമാത്മാവ് സർവവ്യാപി ആണെങ്കിൽ പരമാത്മാവിന്റെ അവതരണത്തിന് വേണ്ടി എന്തിനു വിളിക്കുന്നു ? , പരമാത്മാവിന്റെ ശിവലിംഗ രൂപത്തിലുള്ള പൂജ എങ്ങിനെ ഉണ്ടായി? പരമാത്മാവ് പരമപിതാവാണ്‌. പിതാവ് ഒരിക്കലും സർവവ്യാപി ആകില്ലലോ ! ഭക്തർ ഇങ്ങനെ പറഞ്ഞു "ഈശ്വരൻ ഹൃദയം തോറും വസിക്കുന്നവൻ ആണ്'' അതായത് എല്ലാവരും ഈശ്വരനെ ഓര്മിക്കുന്നുണ്ടെന്നും എല്ലാവരുടെയും ഹൃദയത്തിൽ ഈശ്വരന്റെ ചിത്രം വസിക്കുകയാണെന്നും അർഥം. അല്ലാതെ സ്വയം ഈശ്വരൻ തന്നെ എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്നവനാണ് എന്ന ശബ്‌ദാര്ഥം എടുക്കുന്നത് തെറ്റാണ്.*ദൈവ​ത്തി​ന്‍റെ ചലനാ​ത്മ​ക​ശ​ക്തി​യാ​യ ആത്മാവ്‌ ദൈവ​ത്തി​നു​വേ​ണ്ടി പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ആ ത്മാ​വി​നെ ഉപയോ​ഗിച്ച് കാര്യങ്ങൾ അറിയാ​നും എവി​ടെ​യും ഏതു സമയത്തും എന്തും പ്രവർത്തി​ക്കാ​നും ദൈവ​ത്തി​നു കഴിയും. അതിനു ദൈവം അവിടെ പ്രത്യ​ക്ഷ​പ്പെ​ട​ണ​മെ​ന്നി​ല്ല.*

തെറ്റി​ദ്ധാ​രണ: “ഞാൻ സ്വർഗ​ത്തി​ലേ​ക്കു കയറി​യാൽ അങ്ങ് അവി​ടെ​യു​ണ്ടാ​കും; ശവക്കു​ഴി​യിൽ കിടക്ക വിരി​ച്ചാൽ അവി​ടെ​യും അങ്ങുണ്ടാ​കും” എന്ന ലെ വാക്കുകൾ ദൈവം സർവവ്യാ​പി​യാ​ണെ​ന്നു പഠിപ്പി​ക്കു​ന്നു.

വസ്‌തുത:  ദൈവ​ത്തിന്‌ എത്തി​പ്പെ​ടാ​നാ​കാ​ത്ത ഒരിടം​പോ​ലു​മി​ല്ലെന്നു കാവ്യാ​ത്മ​ക​മാ​യി പറയു​ക​യാണ്‌. അതെ, ഏതു വിദൂ​ര​ത​യി​ലും ദൈവ​ത്തി​നു പ്രവർത്തി​ക്കാ​നാ​കും!

ഹിന്ദു ,മുസ്ലിം , ക്ര്യസ്തവർ, സിഖ് എല്ലാവരും പരസ്പരം സഹോദരരാണ് എന്ന മുദ്രാവാക്യം മിക്കവരും മുഴക്കാറുണ്ട്. എന്നാൽ അവരെല്ലാം പരസ്പരം എങ്ങിനെയാണ് സഹോദരരാകുന്നതെന്നും , സഹോദരരാണെങ്കിൽ അവരുടെ എല്ലാവരുടെയും ഒരേ ഒരു പിതാവ് ആരാണെന്നും അവർ അറിയുന്നില്ല. ശാരീരിക ദൃഷ്ടിയിൽ സഹോദരരാകാൻ കഴിയില്ല. കാരണം അവരുടെ അച്ഛനമ്മമാർ വെവ്വേറെ ആണ്. ആത്മീയ ദൃഷ്ടിയിൽ അവർ എല്ലവരും ഒരേ ഒരു പരാമപിതാ പരമാത്മാവിന്റെ സന്താനങ്ങൾ ആകുന്നതാണ് കൊണ്ട് തന്നെയാണ് പരസ്പരം സഹോദരരാകുന്നത്.ഈ സ്‌മൃതിയിൽ ഇരിക്കുക ആണെങ്കിൽ ദേശിയ ഐക്യം ഉണ്ടാകുവാൻ സാധിക്കും].

അഭിപ്രായങ്ങള്‍