വിവാഹം മാന്യതയും പവിത്രതയും !!!
ഈ നാളുകളിൽ കാണുന്ന ഒരു ദുഖകരമായ ഒരു
വസ്തുതയാണ് പെണ്കുട്ടികള് പ്രായപൂർത്തി
ആയിക്കഴിയുമ്പോൾ അവർക്കിഷ്ടപെട്ട ഒരുവന്റെ
ഇറങ്ങിപോകുന്നു. അതുവരെ വളർത്തി കൈയോ
കാലോ വളരന്നെ എന്നുനോക്കി കഷ്ടപ്പെട്ടു തീറ്റി പോറ്റി
ആൾ ഒരു സുപ്രഭാത്തിൽ ഒരുത്തന്റെ ആരും അറിയാതെ അറിയിക്കാതെ ഇറങ്ങി പോകുന്നു. പല
മാതാപിതാക്കളുടെ കണ്ണുനീർ ഒപ്പേണ്ടി
വന്നിട്ടുള്ളതുകൊണ്ടു ഇത് എഴുതുന്നു.
ഇങ്ങനെയുള്ള കുട്ടികൾ അവരുടെ സ്വാർത്ഥതാല്പര്യം
മാത്രം നോക്കി ഇത് ചെയ്യുന്നു. ദാമ്പത്യജീവിത്തെകുറിച്ചോ
വിവാഹജീവിതത്തിലെ മാന്യതയും
പവിത്രതയും ഇവർ പാടെ മറക്കുന്നു.
അല്ലെങ്കിൽ ഇതിനെ കുറിച്ചുള്ള Iiഅറിവില്ലായ്മ.
ദാമ്പത്യത്തെ കുറിച്ച് കേട്ടിട്ടുള്ളത് ആദ്യം കുറിക്കട്ടെ.
രണ്ടു ഹൃദയങ്ങൾ കൊണ്ടെഴുതുന്ന കാവ്യമാണ് ദാമ്പത്യം. രണ്ടാത്മാക്കൾ ചേർന്നൊരുക്കുന്ന
ജീവിതത്തിലൂടെ കാവ്യശിൽപ്പമായി മാറുന്നു.
കാവ്യശില്പമാക്കിമാറ്റുമ്പോൾ മഹാകാവ്യമായി മാറുന്നു.
കാരണം ദൈവമാണ് വിവാഹം സ്ഥാപിച്ചത്.
ദൈവമാണ്തക്കതുണയെ കണ്ടെത്തി തരേണ്ടത്.
നാം കണ്ടെത്തരുത്. ഇത് ബാഹ്യമായതല്ല
ആന്തരികമായി അനേകകാര്യങ്ങൾ
ഒത്തിണങ്ങിവരേണ്ടതുള്ളതുകൊണ്ടു
നാമായിട്ടു തിരഞ്ഞെടുക്കരുത്.
ജീവിതം ആസ്വദിക്കാനുള്ളതു.!!!
ദാമ്പത്യം. കാവ്യമാണ്, മഹാകാവ്യമാണ്!!!
1)ദാമ്പത്യത്തിന്റെ ഭാഷ പ്രാണയമമാണ്.
2) ദാമ്പത്യത്തിന്റെഅലങ്കാരം സ്നേഹമാണ്
3)ദാമ്പത്യത്തിന്റെ സൗകുമാര്യം ത്യാഗമാണ്
4)ദാമ്പത്യത്തിന്റെ അർത്ഥം വിട്ടുവീഴ്ചയാണ്
5)ദാമ്പത്യത്തിന്റെ ആശയം പരസ്പരബഹുമാനം
6)ദാമ്പത്യത്തിന്റെ ഊഷ്മളത ക്ഷമയാണ്
7)ദാമ്പത്യത്തിന്റെ തീവ്രത സന്തോഷമാണ്
8)ദാമ്പത്യത്തിന്റെ ആസ്വാദനം മനോഭവമാണ്.
9)ഒന്ന് തളരുമ്പോൾ മറ്റേത് താങ്ങുന്നു
10)ഒന്ന് ഒന്നിന് പൂരകമാകുന്നു
ദാമ്പത്യ ജീവിതത്തെ പ്രതിബാധിക്കുന്ന തിരുവചനങ്ങൾ !!!
1)വിവാഹം ദൈവം സ്ഥാപിച്ചത്-ഉല്പത്തി2:24
(ദൈവം ആദമിന് തക്ക തുണയെ ഉണ്ടാക്കി കൊടുത്തു.
എങ്കിൽ നിങ്ങൾക്കും ഉണ്ടാക്കി തരും.
നിങ്ങൾ സ്വയം കണ്ടുപിടിക്കരുത്)
2)ഭാര്യ ധർമ്മ പത്നിയും കൂട്ടാളിയുമാണ്-മലാഖി 2:14
(അടിമയായി ദാസിയായി അഹങ്കാരിയായി തരം താഴ്ത്തി കാണരുത്)
ദാമ്പത്യജീവിതം വിഭാവനം ചെയ്തിരിക്കുന്നത്???
1)മനുഷ്യന്റെ സന്തോഷത്തിനു-ഉല്പത്തി 2:18
2)സന്താനസമൃദ്ധിയുണ്ടാകുവാൻ-ഉല്പത്തി1:28
3)ദൈവഹിതപ്രകാരമുള്ള മക്കളുണ്ടാകുവാൻ-മലാഖി 2:15
(അല്ലെങ്കിലും മക്കളുണ്ടാകും പക്ഷെ ദൈവഹിതപ്രകാരമായിരിക്കില്ല ).
3)ദുർന്നടപ്പു ഇല്ലാതിരിക്കാൻ-കൊരിന്ത്യർ1കൊരിന്ത്യർ7:2
4)ദാമ്പത്യജീവിതം എല്ലാവർക്കുമുള്ളതാണ്-1കൊരിന്ത്യർ7:2;28
5)എല്ലാവർക്കും മാന്യമാണ്-എബ്രായർ13:5
6)കർത്താവിൽ വിശ്വസിക്കുന്നവരെ മാത്രം-1കൊരിന്ത്യർ7:39
7)വാഗ്ദ്ധത്ത പ്രകാരമുള്ള മക്കളുണ്ടാകുവാൻ-ഉല്പത്തി3:15;4:1
ദാമ്പത്യം ആവിഷ്കരിക്കുന്നത് !!!.
1)ഒന്നായിത്തിരുന്നു –മത്തായി19:6
2)ബന്ധുത്വം സ്ഥാപിക്കുന്നു-1രാജാ3:1
3)ലേവി ലേവ്യരിൽ നിന്ന് എടുക്കുന്നു-പുറപ്പാടു്2:1
(തട്ടിയെടുക്കളല്ല ).
4)ഇതര ജനതകളുമായി പാടില്ല -ആവർത്ത7:3
5)മാതാപിതാക്കളുടെസമ്മതത്തോടെ മാത്രം-ഉല്പത്തി28:8;ന്യായാധി14:2-3
വധുവരന്മാരുടെസമ്മതത്തോടെ-ഉല്പത്തി24:57-58;!ശമൂവേൽ-18:20
യെഹൂദന്മാരുടെ ഇടയിൽ അന്നാളിൽ!!!
1)രക്തബന്ധമുള്ളവർ തമ്മിൽ പാടില്ല-ലേവ്യ 18:6
2)ഇതര ജനതകളുമായി പാടില്ല - ആവർത്ത7:3-4
3)വിജാതീയരുമായി പാടില്ല -1രാജാ11:1
4)ഒന്നിലധികം പാടില്ല1രാജാ11:1;3
5)സ്വജനം, സ്വവർഗതിൽനിന്നു മാത്രം ഉല്പത്തി24:2
ദാമ്പത്യജീവിതം ദൈവം വിഭാവനം ചെയ്തതുകൊണ്ട്
ദൈവീക ആലോചനക്കും ദൈവവചനത്തിനും
മാതാപിതാക്കൾക്കും സഭക്കും കിഴ്പെട്ടുകൊണ്ടു
ദാമ്പത്യമാകുന്ന കാവ്യശില്പത്തെ ജീവിതത്തിലൂടെ
മഹാകാവ്യമാക്കി തീർത്തുകൊണ്ടു മാതൃക
ദമ്പതികളാകുവാൻ സർവേശ്വരൻ സഹായിക്കട്ടെ.
മാതാ പിതാക്കന്മാരുടെ വേദന മനസ്സിലാക്കിയും
സ്വന്തജീവിതം ദൈവാശ്രയത്തിൽ നെയ്തെടുക്കാം.
വേര്പെടുത്തുവാൻ കഴിയാത്ത വിധത്തിൽ ഒന്നാകുന്നു
ദാമ്പത്യപ്രശ്നങ്ങൾക്കു കുടുംബപ്രശ്നങ്ങൾക്കു
ബന്ധപെടുക 9446867026
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ